പി.മോഹനദാസിന്റെ നിയമനത്തെ സ്വാഗതം ചെയ്ത് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍

പി.മോഹനദാസിന്റെ നിയമനത്തെ സ്വാഗതം ചെയ്ത് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍

കുവൈറ്റ് സിറ്റി: പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റായി നിയമിതനായ പി. മോഹനദാസിനെ സ്വാഗതം ചെയ്ത് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. കേരള ഹയര്‍ ജുഡീഷ്യറിയിലെ മുന്‍ ജഡ്ജിയായിരുന്ന മോഹനദാസ് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായും കേരള മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചട്ടുള്ള മോഹന്‍ദാസിന്റെ നിയമനം പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാന്‍ ഏറെ സഹായിക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍, കോര്‍ഡിനേറ്റര്‍ അനില്‍ മൂടാടി എന്നിവര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *