പാട്ടു പാടി ഉപജീവന മാര്‍ഗം കണ്ടെത്തുന്ന കണ്ണുകള്‍ കാണാത്ത പെരുമ്പിലാവിലെ ഷാജി ലൈലാ ദമ്പതികള്‍ക്ക് പോലീസ് സേനയിലെ സുമനസ്സുകള്‍ ഒത്തു ചേര്‍ന്ന് മേഴ്സി കോപ്സ് എന്ന സംഘടന കുണ്ടന്നൂര്‍ ഭാഗത്തായി 33-ാമത് വീട് നിര്‍മ്മിച്ച് നല്കി. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് താക്കോല്‍ കൈമാറിയത് പോലീസ് സേനയ്ക്ക് അഭിമാനവും, മറ്റുള്ളവര്‍ക്ക് മാതൃകയുമായി.