ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങള്‍ അറിയേണ്ടേ..

ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങള്‍ അറിയേണ്ടേ..

കൊക്കോയുടെ അസംസ്‌കൃത പതിപ്പാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. ഇത് ആന്റി ഓക്‌സിഡന്റുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ധാതുക്കള്‍ എന്നിവയാല്‍ ആരോഗ്യകരവും സമ്പന്നവുമാണ്. ഡയറ്റ് ശ്രദ്ധിക്കുന്നവരും പ്രമേഹരോഗികള്‍ക്കും ആഗ്രഹമുണ്ടായിട്ടും ഒഴിവാക്കേണ്ടി വരുന്ന ഒന്നാണ് ചോക്ലേറ്റ് കഴിക്കുന്നത്. എന്നാല്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതില്‍ ഇത്രയധികം പേടിക്കേണ്ടതില്ലെന്നും ഡാര്‍ക്ക് ചോക്ലേറ്റിന് ആരോഗ്യത്തിന് ഗുണകരണമാണെന്നും പലര്‍ക്കും അറിയില്ല. 50-90 ശതമാനം കൊക്കോ ബീന്‍സ്, കൊക്കോ ബട്ടര്‍, പഞ്ചസാര എന്നിവ കൊണ്ടാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍ നിര്‍മ്മിക്കുന്നത്. ആന്റി ഓക്‌സിഡന്റുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് ഡാര്‍ക്ക് ചോക്കലേറ്റുകള്‍. മറ്റ് ചോക്ലേറ്റില്‍ പാല്‍, പഞ്ചസാര, ക്രീം എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു, അതിനാല്‍ കലോറി അധികവും പോഷകങ്ങള്‍ കുറവുമാണ്.

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിന്റെ ചില ഗുണങ്ങള്‍ ഇതാ:

ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്: വാര്‍ദ്ധക്യത്തിനും വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്ന ഹാനികരമായ ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഫ്‌ലേവനോയ്ഡുകളും മറ്റ് ആന്റിഓക്സിഡന്റുകളും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. ഫ്‌ലേവനോയ്ഡുകളുടെയും കഫീന്‍, തിയോബ്രോമിന്‍ തുടങ്ങിയ ഉത്തേജകങ്ങള്‍ അടങ്ങിയതിനാല്‍ ഡാര്‍ക്ക് ചോക്ലേറ്റ് തലച്ചോറിന്റെ ആരോഗ്യത്തില്‍ സ്വാധീനം ചെലുത്തും.

ഹൃദയാരോഗ്യം: ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റിഓക്സിഡന്റുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ ഓക്സിഡേഷന്‍ തടയുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്ത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫിനൈലെഥൈലാമൈന്‍ (PEA) അടങ്ങിയിട്ടുണ്ട്, ഇത് എന്‍ഡോര്‍ഫിനുകളുടെയും സെറോടോണിന്റെയും ഉദ്പാദിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഹാപ്പി ഹോര്‍മോണുകളെ ഉണ്ടാക്കുകയും ചെയ്യും.

പ്രമേഹ രോഗികള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാമോ?

ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയ്ഡുകള്‍ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റിലെ ഉയര്‍ന്ന അളവിലുള്ള കൊക്കോ പൊതുവെ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉണ്ടെന്നാണ് ഇതിന്റെ പ്രത്യേകത. അതായത് ശുദ്ധീകരിച്ച പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കാര്യമായ സ്വാധീന ഉണ്ടാക്കുന്നില്ല എന്നാണ്. എന്നിരുന്നാലും, പഞ്ചസാര കുറവുള്ള ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഉപഭോഗവും പ്രമേഹമുള്ള വ്യക്തികള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് വിദഗ്ദ്ധര്‍ പറയന്നു. പൂരിത കൊഴുപ്പുകളും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (MUFA) ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്, അവ അമിതമായി കഴിക്കുമ്പോള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാം. അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്ന പോലെ ഡാര്‍ക്ക് ചോക്ലേറ്റും അതിന്റെ ഉപഭോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ മിതമായി മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *