കോഴിക്കോട്: വിദ്യാര്‍ത്ഥി പ്രവര്‍ത്തകനും അധ്യാപകനും നാടക്കാരനും കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെ.എസ് ബിമലിന്റെ എട്ടാമത് ഓര്‍മദിനത്തോടനുബന്ധിച്ച് 10ന് തിങ്കള്‍ വൈകീട്ട് 4.30ന് ടൗണ്‍ഹാളില്‍ ജനാധിപത്യം മാധ്യമസ്വാതന്ത്ര്യം എന്ന വിഷയത്തില്‍ സംവാദം നടത്തുമെന്ന് ജനാധിപത്യവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആര്‍. രാജഗോപാല്‍ (ടെലഗ്രാഫ്), കെ.കെ രമ എം.എല്‍.എ, ശിവസുന്ദര്‍ (ഫ്രീലാന്‍സ് ജേണലിസ്റ്റ് ബാംഗ്ലൂര്‍), കെ. സഹദേവന്‍ എന്നിവര്‍ സംസാരിക്കും. എന്‍.വി ബലകൃഷ്ണനാണ് മോഡറേറ്റര്‍. ഉച്ചയ്ക്ക് 2.30ന് ചിത്രകലാകാരികളുടെ കൂട്ടായ്മയായ വരമുഖി ദി ഫോര്‍ത്ത് എന്ന വിഷയത്തില്‍ ജനകീയ ചിത്രരചന നടത്തും. ഏഴ് മണിക്ക് കോഗ്നിസന്‍സ് പപ്പറ്റ് തിയേറ്ററിന്റെ പാപ്പി ഡോറ നാടകവും അരങ്ങേറും. ജനാധിപത്യവേദി ചെയര്‍മാന്‍ പി.കെ പ്രിയേഷ് കുമാര്‍, കണ്‍വീനര്‍ കെ.പി ചന്ദ്രന്‍, എം. മുഹമ്മദ് സലീം, എന്‍.വി ബാലകൃഷ്ണന്‍, എം. പ്രേമ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.