കേരളത്തില്‍ സര്‍ക്കാരും സി.പി.എമ്മും നടത്തുന്ന മാധ്യമ വേട്ട അവസാനിപ്പിക്കണം: കെ സുരേന്ദ്രന്‍

കേരളത്തില്‍ സര്‍ക്കാരും സി.പി.എമ്മും നടത്തുന്ന മാധ്യമ വേട്ട അവസാനിപ്പിക്കണം: കെ സുരേന്ദ്രന്‍

സര്‍ക്കാരും സി.പി.എമ്മും കേരളത്തില്‍ നടത്തുന്ന മാധ്യമ വേട്ട അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സര്‍ക്കാരിനെയും സി.പി.എമ്മിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഇല്ലായ്മ ചെയ്യുമെന്ന് ഭരണപക്ഷത്തെ ഒരു എം.എല്‍.എ പരസ്യമായി പ്രഖ്യാപിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. കള്ളപ്പണക്കാരും മാഫിയകളുമാണ് കേരളം ഭരിക്കുന്നതെന്ന് ഓരോ ദിവസം കഴിയുമ്പോഴും വ്യക്തമാകുകയാണ്.

തുടര്‍ ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തെ ചൈനയാക്കി മാറ്റാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ചൈനയിലേതിന് സമാനമായി സര്‍ക്കാരിനെ പിന്തുണക്കുന്ന മാധ്യമങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ഏറ്റവുമൊടുവില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണനെതിരെ സി.പി.എം സൈബര്‍ ഗുണ്ടകള്‍ വധഭീഷണി മുഴക്കിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *