കാലവര്‍ഷക്കെടുതിയില്‍ ആയവര്‍ക്ക് സഹായമെത്തിക്കണം

കാലവര്‍ഷക്കെടുതിയില്‍ ആയവര്‍ക്ക് സഹായമെത്തിക്കണം

മാഹി: മയ്യഴിയുടെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമെത്തിക്കണമെന്നും, റേഷന്‍ സംവിധാനമില്ലാത്ത മാഹിയില്‍, ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ സൗജന്യ അരി വിതരണം ഉടന്‍ നടത്തണമെന്നും ജനശബ്ദം മാഹി പ്രവര്‍ത്തകസമിതി യോഗം പുതുച്ചേരി ലഫ്: ഗവര്‍ണ്ണര്‍ ഡോ: തമിഴ്‌സൈ സൗന്ദര്‍ രാജന്‍, മുഖ്യമന്ത്രി എന്‍. രംഗസ്വാമി എന്നിവരോടാവശ്യപ്പെട്ടു.

മഴ ശക്തമാകുകയും, സാംക്രമിക രോഗങ്ങള്‍ പടരുകയും ചെയ്യുമ്പോള്‍, നഗരസഭ മാലിന്യസംഭരണം പെട്ടെന്ന് നിര്‍ത്തി വെച്ചത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. വര്‍ക്കിങ് പ്രസിഡണ്ട് ദാസന്‍ കാണി അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. റഫീഖ്, ടി.എം.സുധാകരന്‍, ഷാജി പിണക്കാട്ട്, കെ.ഷിബു, ജസീമ മുസ്തഫ, ടി.എ ലതീപ്, മഹേഷ് പന്തക്കല്‍, സി.എം സുരേഷ്, സതീ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *