കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രധാനം വിഷഭക്ഷണം ഉപേക്ഷിക്കലാണെന്നും കാന്‍സന്‍ രോഗികള്‍ പലവിധ ചികിത്സാ നടപടികളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിഷം വ്യാപിപ്പിക്കുകയും ക്രയശേഷി നഷ്ടമാവുകയും ചെയ്ത കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്ന ഭക്ഷ്യ വിഭവങ്ങള്‍ നല്‍കുന്നത് വഴി അത് പ്രയോജനം ചെയ്യും. അതിനാല്‍ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കിയിരിക്കുകയാണ് മഹാത്മ ദേശസേവ എജ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആയ ടി. ശ്രീനിവാസന്‍.
‘മുപ്പത് വര്‍ഷം മുന്‍പ് എന്റെ പിതാവ് താനിയുള്ളില്‍ ഗോവിന്ദന്‍ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും തൃശൂര്‍ കണിമംഗലത്തുള്ള കൃഷ്ണന്‍കുട്ടി വൈദ്യരുടെ അടുത്തും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാവിത്രിസാബു മെമ്മോറിയല്‍ വാര്‍ഡിലും നടന്ന ചികിത്സയുടേയും തുടര്‍ന്നുള്ള അന്വേഷണങ്ങളുടേയും അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതിനാലാണ് കാന്‍സര്‍ ചികിത്സയില്‍ പ്രധാനം വിഷഭക്ഷണം ഉപേക്ഷിക്കലാണെന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. 2008 ജൂണ്‍ മാസത്തില്‍ സ്ഥാപിതമായ മഹാത്മ ദേശസേവ എജ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള സമുദ്ര ആയുര്‍വ്വേദ ഗവേഷണ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി വന്ന രോഗികളുടെ അനുഭവങ്ങള്‍ വിലയിരുത്തിയാലും കാന്‍സര്‍ രോഗം ഭേദമാവാന്‍ വിഷഭക്ഷണം ഉപേക്ഷിക്കലാണ് ഉത്തമം എന്ന കാര്യം ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്ന ഭക്ഷ്യ വിഭവങ്ങള്‍ – തേങ്ങ, തേങ്ങയില്‍ നിന്നുള്ള വെളിച്ചെണ്ണ ശുദ്ധമായ മഞ്ഞള്‍, കുരുമുളക് മണികള്‍ ,എന്നിവയും നാട്ടിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ചക്ക, മാങ്ങ, പപ്പായ, ചേന, ചേമ്പ്, വാഴക്കുലകള്‍, കാച്ചില്‍ തുടങ്ങിയവ പാകം ചെയ്തു രോഗിക്ക് നല്‍കുവാന്‍ സാധിക്കണം. ഇളനീര്‍ നല്‍കുവാന്‍ സാധിച്ചാല്‍ വളരെയധികം പ്രയോജനം ചെയ്യും.
അതേപോലെ തന്നെ പ്രധാനമാണ് സൂര്യപ്രകാശം. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. ആവശ്യമായ കാത്സ്യം ശരീരത്തിന് സ്വീകരിക്കുവാന്‍ വിറ്റാമിന്‍ ഡി നിര്‍ബ്ബന്ധമാണ്. വിറ്റാമിന്‍ ഡി യുടെ കുറവുണ്ടായാല്‍ കാത്സ്യം ഡെപ്പോസിറ്റ് ആവുന്നത് മൂലം കല്ലുകളും പലവിധ ബ്ലോക്കുകളും ഉണ്ടാവും എന്ന് മാത്രമല്ല കാത്സ്യത്തിന്റെ കുറവു മൂലമുള്ള രോഗങ്ങള്‍ മൂര്‍ച്ഛിക്കുകയും ചെയ്യും. ഇത് പലപ്പോഴും കാന്‍സര്‍ രോഗികള്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. മറ്റൊരു പ്രധാന വിഷയമാണ് രോഗം മാറുമെന്ന വിശ്വാസവും മാറണമെന്ന ആഗ്രഹവും. രോഗിയുടെ മനസ്സില്‍ രോഗം മാറും എന്ന ഉറച്ച വിശ്വാസംസൃഷ്ടിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഭക്ഷണം കഴിക്കാനും ഔഷധങ്ങള്‍ കഴിക്കാനും ഉള്ള താല്‍പ്പര്യം രോഗിയില്‍ വര്‍ദ്ധിക്കുകയുള്ളു. ഏതൊരു രോഗിയുടേയും ആശ്വാസം ബന്ധുക്കളുടേയും സൗഹൃദങ്ങളുടേയും സമര്‍പ്പണത്തോടെയുള്ള ശുശ്രൂഷയാണ്. രോഗിക്ക് ആവശ്യമായ വിഷമില്ലാത്ത ഭക്ഷണം പ്രധാനമായും ഇളനീരും മറ്റും ശേഖരിച്ച് എത്തിക്കാന്‍ എല്ലാവരുടേയും പരിശ്രമങ്ങള്‍ ഉണ്ടാവണം.
കാന്‍സര്‍ ചികിത്സയില്‍ വിഷഭക്ഷണം ഉപേക്ഷിച്ചു കൊണ്ടുള്ള ചികിത്സാ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ സാധിച്ചാല്‍ ശരീരത്തിലേക്ക് വിഷം പ്രവേശിക്കുകയില്ല രോഗികള്‍ക്ക് ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് സാവധാനം പൂര്‍വ്വസ്ഥിതിയിലേക്ക് വരാന്‍ സാധിക്കും. എല്ലാ ചികിത്സാ ശാഖകളും ഈയൊരു രീതി അവലംബിക്കണം എന്നാണ് എന്റെ അഭിപ്രായമെന്നും അതിനായി കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് വിശദമായ ഒരു പഠനം ഉണ്ടാവണമെന്നും ആയതിന് മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് നടപടികള്‍ സ്വീകരിക്കണമെന്നും ടി. ശ്രീനിവാസന്‍ ആവശ്യപ്പെട്ടു.