സര്‍ക്കാര്‍ സ്‌കൂളുകളിലെ 8,9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിച്ചു. ജൂണ്‍ 26ന് ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച ഉപജില്ലാ തല ക്വിസില്‍ നിന്നും ഒന്നാം സ്ഥാനത്തെത്തിയ സ്‌കൂളുകള്‍ ജില്ലാതല ക്വിസില്‍ പങ്കെടുത്തു.
നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല ക്വിസ്സ് മത്സരത്തില്‍ ജി.എച്ച്.എസ് കല്ലാച്ചി (ടിജോ രവീന്ദ്രന്‍ & വേദ പര്‍ണ) ഒന്നാം സ്ഥാനവും കെ.കെ.എം ജി.വി.എച്ച്.എസ് ഓര്‍ക്കാട്ടേരി (കാശിനാഥ് & ഗൗതം എസ്.ആര്‍), ജി.ജി.വിച്ച്.എസ് ഫറോക്ക് (നിവേദ്യ.എ & അഗ്രിമ ആര്‍.എസ്) എന്നീ സ്‌കൂളുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
ജില്ലാതല ക്വിസ്സില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 7500 രൂപയും 5000 രൂപയും സമ്മാനത്തുകയായി റിസര്‍വ് ബാങ്ക് നല്‍കി. ക്വിസില്‍ ആര്‍.ബി.ഐ കൊച്ചി, ഓഫിസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവിശങ്കര്‍, കനറാ ബാങ്ക് ഡി.ജി.എം ടോംസ് വര്‍ഗീസ്, ആര്‍.ബി.ഐ പ്രതിനിധി രജിത്ത്, ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന്‍ ടി.എം എന്നിവര്‍ ജില്ല, ഉപജില്ല വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മനത്തുകയും കൈമാറി. ജില്ലയില്‍ ഒന്നാമതായ ജി.എസ്.എസ് കല്ലാച്ചി ജൂലൈ 18ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 114 ജില്ലകളിലുള്ള സ്‌കൂളുകള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാനതല ക്വിസിലെ ജേതാക്കള്‍ സോണല്‍ ലെവല്‍ പ്രതിനിധിയായി കേരളത്തെ പ്രതിനിധീകരിക്കും.