അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുകയാണെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് അറിയിച്ചു. അതിരമ്പുഴ ചന്തക്കുളം മുതല്‍ കുട്ടാമ്പുറം വരെയുള്ള പെണ്ണാര്‍ തോടിന്റെ ഇരുവശങ്ങളിലായി താമസിക്കുന്ന ജനങ്ങള്‍ വളരെ ദുരിതത്തില്‍ ആണെന്നും ഇവര്‍ ദുരിതാശ്വാസ ക്യാമ്പിലും, ബന്ധുവീടുകളിലും ആണ് ഇപ്പോള്‍ താമസിക്കുന്നത്. ഇതിനിടയിലുള്ള പാലത്തില്‍ പോളകള്‍ തങ്ങി വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുന്നു എന്നുണ്ടെന്നും മാന്നാനം സുരേഷ് ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് ജിജി ഇടാട്ടുചിറയുടെ ശ്രീകണ്ഠ മംഗലത്തുള്ള വസതിയില്‍ ചേര്‍ന്ന
ലോഹ്യ കര്‍മ്മ സമിതി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോളകള്‍ നീക്കം ചെയ്യുവാന്‍ പഞ്ചായത്ത് അധികാരികള്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും, ദുരിതാശ്വാസ ക്യാമ്പില്‍ ഉള്ള ഓരോ കുടുംബങ്ങള്‍ക്കും മാസം 5000 രൂപ അനുവദിക്കാന്‍ ജില്ലാ അധികാരികള്‍ തയ്യാറാകണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. യോഗത്തില്‍ തോമസ് പൊടിമറ്റം, ജോണി ഈടാട്ടിറ, വിപിന്‍ ജോണി, ഏലമ്മ പൊടിമറ്റം, കുഞ്ഞുമണി ജോര്‍ജ്, കുഞ്ഞുമോള്‍ ജോര്‍ജ്, എലിസബത്ത്, വത്സമ്മ, എന്നിവര്‍ പ്രസംഗിച്ചു. രാജു തോമസ് സ്വാഗതവും തോമസ് ജേക്കബ് നന്ദിയും രേഖപ്പെടുത്തി.