മലപ്പുറം കരുളായിയില്‍ വിദ്യാര്‍ഥിയുടെ സൈക്കിളും സ്‌കൂള്‍ ബസും തമ്മില്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ഥി ബസിനടിയിലേക്ക് പോയെങ്കിലും ഈ സമയം ബസ് ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. സൈക്കിളില്‍ നിന്ന് തെറിച്ചുവീണ കുട്ടി ബസിനടിയിലേക്കാണ് പോയതെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.