കോഴിക്കോട്: സലഫി ലേണിങ് ആന്റ് റിസര്‍ച്ച് സെന്ററി (SLRC) ന്റെ സംസ്ഥാനസംഗമവും അവാര്‍ഡ് സമര്‍പ്പണവും ഒന്‍പതിന് ഞായര്‍ രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെ മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടക്കുമെന്ന് എസ്.എല്‍.ആര്.സി ഡയറക്ടര്‍ കെ.വി അബ്ദുല്‍ ലത്തീഫ് മൗലവിയും ജനറല്‍ കണ്‍വീനര്‍ കെ. ഇഫ്തികാറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈജ്ഞാനിക സമ്മേളനം ഖുര്‍ആന്‍ വിജ്ഞാന മത്സരങ്ങള്‍, പുസ്തക സുവനീര്‍ പ്രകാശനം, അവാര്‍ഡ് സമര്‍പ്പണം, പൊതുസമ്മേളനം ഇതോടനുബന്ധിച്ച് നടക്കും.
വൈജ്ഞാനിക സമ്മേളനം ഉദ്ഘാടനം രാവിലെ 10 മണിക്ക് സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി ഷൈജല്‍ നിര്‍വഹിക്കും. എസ്.എല്‍.ആര്.സി പ്രസിഡന്റ് പി. ഹാറൂണ്‍ അധ്യക്ഷത വഹിക്കും. സുവനീര്‍ കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം.മുഹമ്മദ് മദനി, പാരിസണ്‍സ് ഗ്രൂപ്പ് എം.ഡി എന്‍.കെ മുഹമ്മദലിക്ക് നല്കി പ്രകാശം ചെയ്യും. അവാര്‍ഡ് വിതരണ പൊതുസമ്മേളനം വൈകിട്ട് 4.15ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് ഡോ. പി.പി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിക്കും. നഹ്വുല്‍ വാളിഹ് മൂന്നാം ഭാഗം മൊഴിമാറ്റം കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, കെ.എന്‍.എം വൈസ് പ്രസിഡന്റ് പി.കെ അഹമ്മദിന് നല്കി പ്രകാശനം ചെയ്യും. കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍ ആശംസാ പ്രസംഗം നടത്തും.
മികച്ച വിജയം നേടിയ പഠിതാക്കള്‍ക്കുള്ള സ്വര്‍ണ മെഡലുകള്‍ കായിക – വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് വിതരണം ചെയ്യും. ഖുര്‍ആന്‍ വിജ്ഞാന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സമ്മാനിക്കും. എസ്.എല്‍.ആര്.സി ഡയറക്ടര്‍ കെ.വി അബ്ദുള്‍ ലത്തീഫ് മൗലവി സമാപന പ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ കെ.വി അബ്ദുല്ലത്തീഫ് മൗലവി, കെ. ഇഫ്തികാര്‍, പി.ഹാറൂണ്‍, കെ.എം മുഹമ്മദ് അഷ്റഫ്, കുഞ്ഞിരായിന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.