കൊച്ചി: അവസരങ്ങളുടെ നാടായ ദുബായിലെ പ്രതിവാര നറുക്കെടുപ്പ് പരിപാടിയായ മഹ്സൂസില്‍ നിന്ന് ഇതിനകം സമ്മാനം ലഭിച്ചത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 310 കോടി രൂപയുടെ സമ്മാനത്തുകയാണ് ഇന്ത്യക്കാര്‍ നാട്ടിലെത്തിച്ചത്. 2 കോടി മുതല്‍ 44 കോടി രൂപ വരെയുള്ള മികച്ച സമ്മാനങ്ങള്‍ നേടിയ 17 ഇന്ത്യക്കാരുണ്ട്. ഇതുകൂടാതെ അതില്‍ കുറഞ്ഞ തുകയുടെ സമ്മാനം നേടിയവരുമുണ്ട്.
102-ാംമത് നറുക്കെടുപ്പില്‍ 44 കോടി നേടിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ദലിപ്, 57-ാം മത്തെ നറുക്കെടുപ്പില്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 22 കോടി നേടിയ തിനകര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഈ വിജയികള്‍. പ്രവാസത്തില്‍നിന്ന് വിടപറഞ്ഞ് നാട്ടില്‍ ഒരു അത്യാധുനിക വീട്ടില്‍ താമസിക്കുക എന്നതായിരുന്നു ഹിമാചല്‍ പ്രദേശുകാരനായ ദലിപിന്റെ ഏറ്റവും വലിയ ആഗ്രഹം. മഹ്സൂസിലൂടെ തന്റെയും കുടുംബാംഗങ്ങളുടെയും ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മഹ്സൂസിലൂടെ വിജയിക്കുന്നതുവരെ ഞാന്‍ കണ്ട ഏറ്റവും വലിയ തുക ഇരുപതിനായിരം രൂപ ആയിരുന്നെന്ന് തമിഴ്നാട്ടുകാരനായ തിനകര്‍ പറയുന്നു. മഹ്സൂസിന്റെ 21-ാംമത് കോടീശ്വരനാണ് ഇദ്ദേഹം. നിര്‍ധനരായ കുറച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത തിനകര്‍ തന്റെ ഗ്രാമത്തിലെ സ്‌ക്കൂള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടി തനിക്കുകിട്ടിയ തുക ചെലവഴിച്ചു.