മാഹി: ചാലക്കര എക്‌സല്‍ സ്‌കൂളിനു സമീപത്തുള്ള അര്‍ഷിലെ അശോകന്റെ വീട്ടുമതില്‍ തകര്‍ന്നുവീണ് അയല്‍വാസിയായ അല്‍റാസലിലെ പയ്യേരി അബ്ദുള്‍ റഷീദിന്റെ വീട്ടുചുമര്‍ തകര്‍ന്നു. മതില്‍ ദുര്‍ബലമാണ് എന്ന് കാണിച്ച് റഷീദ് നിരവധി തവണ പരാതി നല്‍കിയിരുന്നുവെങ്കിലും മതില്‍ പൊളിച്ച് പുനര്‍നിര്‍മ്മിക്കാന്‍ അയല്‍വാസി തയ്യാറല്ലായിരുന്നു. പുതുക്കി പണിയാന്‍ മാഹി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഉണ്ടായിട്ടും പുതുക്കി പണിയാന്‍ തയ്യാറാവാത്തതാണ് ഈ ദുരന്തത്തിന് കാരണമായത്.
മതില്‍ പൊളിച്ചു പണിയാന്‍ എസ്.ഡി.എം കോടതി ഉത്തരവിട്ടത്. ഉത്തരവ് വന്നിട്ടും മതില്‍ പൊളിച്ചു പണിയുന്നതിനായി ഉടമസ്ഥന്‍ ഒരു നീക്കവും നടത്തിയിട്ടില്ലായിരുന്നു. മഴക്കാലമായതിനാല്‍ വലിയ ഭീതിയോടെയാണ് കുടുംബം ഇവിടെ കഴിഞ്ഞത്.