​ബില്ലുകളിൽ ​ഗവർണർ ഒപ്പിടുന്നില്ല; കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

​ബില്ലുകളിൽ ​ഗവർണർ ഒപ്പിടുന്നില്ല; കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ​ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ അഡ്വക്കറ്റ്​ ജനറലിൻറെ (എ.ജി) ഉപദേശം തേടി.

ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ അസാധാരണ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്നത്​ സർക്കാർ ആലോചിക്കുന്നതായും കഴിഞ്ഞ ദിവസം നിയമമന്ത്രി കൂടിയായ പി. രാജീവ് വ്യക്തമാക്കിയിരുന്നു​. ഇതിന്​ പിന്നാലെയാണ്​ സർക്കാർ എ.ജിയിൽനിന്ന്​ നി​യമോപദേശം തേടിയത്​.

അതേസമയം, ബില്ലുകൾ കേന്ദ്ര സർക്കാറിന്റെയും രാഷ്ട്രപതിയുടെയും പരിഗണനക്ക് എത്തിക്കാനുള്ള നീക്കത്തിലാണ്​ രാജ്​ഭവൻ. സർക്കാർ ​കോടതിയിലേക്ക്​ നീങ്ങുന്നതോടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ​ഗവർണറും സർക്കാരും തമ്മിലുള്ള പുതിയൊരു ഏറ്റുമുട്ടലിന് കളമൊരുങ്ങും.

Share

Leave a Reply

Your email address will not be published. Required fields are marked *