തലശ്ശേരി: ജനറല്‍ ആശുപത്രി ഡയാലിസിസ് യൂണിറ്റ് വാര്‍ഡിലേക്കുള്ള പ്രവേശന വഴിയില്‍ വെള്ളക്കെട്ട്കാലവര്‍ഷം ശക്തിപ്പെട്ടു തുടങ്ങിയതോടെ ആശുപത്രിയുടെ ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം എത്തുന്നത് താരതമ്യേന താഴ്ചയിലുള്ള ഡയാലിസിസ് യൂണിറ്റ് കെട്ടിട പരിസരത്താണ്. ഡയാലിസിസിന് വിധേയരാവേണ്ട രോഗികള്‍ മുട്ടറ്റം വെള്ളത്തിലൂടെയാണിപ്പോള്‍ വാര്‍ഡിലേക്ക് പ്രവേശിക്കുന്നത്. രോഗികളെ ഡയാലിസിസിന് വിധേയമാക്കാന്‍ എത്തിക്കുന്നതും ഏറെ ബുദ്ധിമുട്ടിയാണ്.
കൂട്ടിരിപ്പുകാര്‍ വിശ്രമിക്കുന്ന ഇടനാഴിയിലുമുണ്ട് ദുരിതം. ഇവിടെ ചോര്‍ച്ചയാണ് പ്രശ്‌നം -പോയ വര്‍ഷങ്ങളിലും സമാന ദുരിതപെയ്ത്തുണ്ടായപ്പോള്‍ കെട്ടിട മുകളില്‍ ഷീറ്റ് പാകി പ്രശ്‌നം പരിഹരിച്ചതാണ്. ഇതില്‍ പിന്നീട് ഈ വര്‍ഷം ഡയാലിസിസ് വാര്‍ഡ് ചോര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും രോഗികളുടെ മരുന്നുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ചോര്‍ച്ചയുണ്ട്. ഡയാലിസിസ് യൂണിറ്റിന് മുന്നില്‍ കെട്ടി നില്‍ക്കുന്ന മഴവെള്ളം’ ഇപ്പോള്‍ തൊട്ടപ്പുറമുള്ള ബ്ലഡ് ബാങ്ക് യൂനിറ്റിന് അടുത്തുമെത്തിക്കഴിഞ്ഞു. ഏറെ ശുചിത്വത്തോടെ പരിപാലിക്കേണ്ട രക്തബാങ്കിനും പ്രവേശന വഴിയിലെ വെള്ളക്കെട്ട് ഇപ്പോള്‍ സുരക്ഷാ ഭീഷണിയായിട്ടുണ്ട്.