തലശ്ശേരി: മലബാറിന്റെ മത- വിദ്യാഭ്യാസ -സാമൂഹ്യ – വികസന മേഖലകളില്‍ നെടുംനായകത്വം വഹിച്ച അന്തരിച്ച മോണ്‍. മാത്യു എം. ചാലിലിന്റെ ഇതിഹാസ തുല്യമായ ജീവിതത്തെക്കുറിച്ച് ബിഷപ്പ് വള്ളോപള്ളി ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘ചാലിലച്ചന്‍ മലബാറിന്റെ കര്‍മ്മയോഗി ‘ എന്ന പുസ്തകത്തിന്റെ വിതരണ ഉദ്ഘാടനം തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാബ്ലാനി നിര്‍വഹിച്ചു. തലശ്ശേരി സന്ദേശ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ ജോസഫ് ആന്നിത്താനം കോപ്പി ഏറ്റുവാങ്ങി. വികാരി ജനറല്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, അതിരൂപത ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്ത് കുന്നേല്‍,ബിഷപ്പ് വവള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു എം കണ്ടത്തില്‍, സണ്ണി ആശാരി പറമ്പില്‍, ഡി.പി ജോസ്, ജേക്കബ് പടിഞ്ഞാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. സെബാസ്റ്റ്യന്‍ ഐക്കരെയാണ് ഗ്രന്ഥകര്‍ത്താവ്.