ഗൃഹനാഥന്‍ വഴിയില്‍ കുഴഞ്ഞു വീണ് മരിച്ചു

ഗൃഹനാഥന്‍ വഴിയില്‍ കുഴഞ്ഞു വീണ് മരിച്ചു

തലശ്ശേരി: മഴയില്‍ വെള്ളം കയറിയ വീട്ടില്‍ നിന്നു മാറി താമസിക്കാന്‍ ഭാര്യയ്ക്കും മകനുമൊപ്പം പുറപ്പെട്ട ഗൃഹനാഥന്‍ വഴിയില്‍ കുഴഞ്ഞു വീണ് മരിച്ചു. പാറാല്‍ ആചുക്കുളങ്ങര പൊതുവാച്ചേരി നിലീഷ് നിവാസില്‍ പി.പി ദിവാകരന്‍ (72) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം രാത്രി ഏഴോടെയായിരുന്നു സംഭവം. വീട്ടില്‍ വെള്ളം കയറിയതോടെ ഭാര്യ തങ്കമണി, മകന്‍ നിലീഷ് എന്നിവര്‍ക്കൊപ്പം മകള്‍ നിഷയുടെ വീട്ടിലേക്കു നടന്നു പോകുകയായിരുന്നു. ഇതിനിടെ ദിവാകരന്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുമകള്‍: ലിഷ. മരുമക്കള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *