കോഴിക്കോട്: വടകര മണിയൂരിൽ ഷോക്കേറ്റ് 17 കാരൻ മരിച്ചു. മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം.
ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം. സൈക്കിളിൽ പോകുമ്പോൾ തെങ്ങ് വീണ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.