വടകര: കനത്ത മഴയില്‍ വടകര താലൂക്കിലെ താഴ്ന്ന പല പ്രദേശങ്ങളിലും വെള്ള കെട്ടുകള്‍ രൂപപ്പെട്ടു. കക്കട്ട് – അരൂര്‍ – തീക്കുനി റോഡില്‍ വെള്ളം കയറി റോഡ് ഗതാഗതം 2 ദിവസമായി തടസപെട്ടുകിടക്കുകയാണ്. അരൂര്‍ കോട്ടുമുക്ക് – തീക്കുനി പ്രദേശത്തെ പല കടകളിലും വീടുകളിലും വെള്ളം കയറി. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജ്യോതി ലക്ഷ്മിയുടെ നേതൃത്വത്തില്‍ റവന്യൂ പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ജെ.സി.ബി യന്ത്രം ഉപയോഗിച്ച് വെള്ളകെട്ട് പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ ഡി.വൈ.എഫ്.ഐയുടെ യൂത്ത് ബ്രിഗേഡും സന്നദ്ധ പ്രവര്‍ത്തന രംഗത്തുണ്ട്.