കനത്ത മഴയില്‍ കണ്ണൂരില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍; വ്യാപക നാശനഷ്ടം

കനത്ത മഴയില്‍ കണ്ണൂരില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍; വ്യാപക നാശനഷ്ടം

കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. ആലക്കോട് കാപ്പിമല വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഏക്കറ് കണക്കിന് കൃഷി നശിച്ചു. ആള്‍ത്താമസം കുറവായ പ്രദേശമായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ചെറുപുഴ ഉദയംകാണാക്കുണ്ടിലും ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലില്‍ റോഡ് ഒലിച്ചുപോയി. ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പ് വാര്‍ഡില്‍ പെട്ട മേഖലയിലാണ് ഉരുള്‍പൊട്ടിയത്. കിളച്ചപറമ്പില്‍ രാധയുടെ കൃഷിയിടത്തിലാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്. നാല് വൈദ്യുതി തൂണുകള്‍ നിലം പൊത്തി. ഗതാഗതവും വൈദ്യുതി വിതരണവും ഇവിടെ തടസ്സപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *