ഒമ്പത് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ

ഒമ്പത് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ

ഒമ്പത് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍വീട്ടില്‍ മനോജിനെയാണ്(35) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

2021 മാര്‍ച്ച് മൂന്നിനും ഇരുപതിനും ഇടയ്ക്കാണ് സംഭവം നടന്നത്. കുട്ടി റോഡിലൂടെ നടന്നുപോകുമ്പോള്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോള്‍ ഇവരോടും അശ്ലീല പദപ്രയോഗം നടത്തി. സംഭവത്തില്‍ ഭയന്ന വീട്ടുകാര്‍ ആദ്യം പരാതി നല്‍കിയിരുന്നില്ല. ഇത് ആവര്‍ത്തിച്ചതോടെയാണ് പരാതി നല്‍കിയത്. മറ്റൊരു കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രതി റിമാന്‍ഡിലാണ് നിലവില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *