കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന കേരള പര്യടനം ഒന്നിപ്പ് 8,9,10 തിയതികളില്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യനീതി മുഖ്യപ്രമേയമാക്കി രാഷ്ട്രീയ മുന്നേറ്റം വളര്‍ത്തയെടുക്കാനും വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്താനുമാണ് ഒന്നിപ്പ് ക്യാംപയിനിലൂടെ ശ്രമിക്കുന്നത്.
രാജ്യത്ത് വംശീയതയും വിദ്വേഷവും വിതക്കുന്നത് സംഘപരിവാര്‍ ശക്തികളാണെന്നവര്‍ കുറ്റപ്പെടുത്തി. പര്യടനത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങള്‍ മതസമുദായ നേതാക്കള്‍ വ്യവസായ – വാണിജ്യ മേഖലകളിലെ വ്യക്തികള്‍, ചിന്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സിനിമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, പിന്നോക്ക പ്രദേശങ്ങള്‍, ദളിത് – ആദിവാസി കോളനികള്‍, തിരഞ്ഞെടുത്ത തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഒന്‍പതിന് ഞായറാഴ്ച വൈകീട്ട് നാലിന് കാലിക്കറ്റ് ടവറില്‍ സാമൂഹിക നീതി സംഗമം സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളത്തില്‍ മുസ്തഫ പാലാഴി (ജില്ല ജനറല്‍ ), അന്‍വര്‍ കെ.സി (ജില്ല സെക്രട്ടറി), പി.സി മുഹമ്മദ് കുട്ടി (ജില്ല മീഡിയ സെക്രട്ടറി), എ.പി വേലായുധന്‍ (ജില്ല വൈസ് പ്രസിഡന്റ്), ചന്ദ്രിക കൊയിലാണ്ടി (ജില്ല കമ്മിറ്റി മെംബര്‍ ) എന്നിവര്‍ സംബന്ധിച്ചു.