ആദിവാസിയുവാവിന് മേൽ മൂത്രമൊഴിച്ച സംഭവം; കാൽ കഴുകി മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി

ആദിവാസിയുവാവിന് മേൽ മൂത്രമൊഴിച്ച സംഭവം; കാൽ കഴുകി മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപാൽ : ആദിവാസി യുവാവിന് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ ജനരോഷം ശമിപ്പിക്കാനുള്ള നീക്കങ്ങളുമായി ബിജെപി. സംഭവത്തിൽ ഇരയായ ദഷ്മത് റാവത്ത് എന്നയാളെ വിളിച്ചുവരുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അദ്ദേഹത്തിന്റെ കാൽ കഴുകി മാപ്പ് പറഞ്ഞു.

നാളുകൾക്ക്‌ മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വലിയ ജനരോഷം ഉയർന്നിരുന്നു. സംഭവം കോൺ​ഗ്രസും ബിജെപി സർക്കാരിനെതിരെ ഉപയോ​ഗിക്കാൻ തുടങ്ങി.

ആദിവാസികളോടും ദളിതരോടുമുള്ള ബി.ജെ.പി.യുടെ വെറുപ്പിന്റെ യഥാർഥമുഖം മനുഷ്യത്വരഹിതമായ പ്രവൃത്തിയിലൂടെ തുറന്നുകാട്ടപ്പെട്ടതായി രാഹുൽ ​ഗാന്ധി പറ‍ഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതിയായ പ്രവേശ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അനധികൃത നിർമാണമാണെന്ന് കാണിച്ച് പ്രവേശ് ശുക്ളയുടെ വീടും സർക്കാർ ബുൾഡോസർ ഉപയോ​ഗിച്ച് തകർത്തു. ഇതിന് പിന്നാലെയാണ് ഇരയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി കാല് കഴുകി മാപ്പ് പറഞ്ഞത്.

Share

Leave a Reply

Your email address will not be published. Required fields are marked *