അതിതീവ്ര മഴയ്ക്ക് ഇന്നത്തോടെ ശമനമെന്ന് കാലാവസ്ഥാ വകുപ്പ്

അതിതീവ്ര മഴയ്ക്ക് ഇന്നത്തോടെ ശമനമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനം വീണ്ടും പ്രളയ സാഹചര്യത്തിലേക്ക് പോകുമോയെന്ന ആശങ്കക്ക് പുറകെ ആശ്വാസ വാര്‍ത്തയുമായി കാലാവസ്ഥാ വകുപ്പ്. അതിതീവ്ര മഴയ്ക്ക് ഇന്നത്തോടെ ശമനമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിലെ മഴ പ്രവചന സാധ്യതയില്‍ കേരളത്തില്‍ ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല.

നാളെയും മറ്റന്നാളും ഒരു ജില്ലയിലും റെഡ് അലര്‍ട്ടോ ഓറഞ്ച് അലര്‍ട്ടോ പ്രഖ്യാപിച്ചിട്ടില്ല. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ടുള്ളത്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *