83 വയസ്സായില്ലേ, അവസാനിപ്പിച്ചുകൂടേയെന്ന് ശരദ് പവാറിനോട് സഹോദര പുത്രനായ അജിത് പവാര്‍. എന്‍.സി.പിയെ പിളര്‍ത്തി എന്‍.ഡി.എ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായതിന് പിന്നാലെയാണ് അജിത് പവാറിന്റെ പ്രസ്താവന. ഇന്ന് അജിത് പവാറും ശരദ് പവാറും പ്രത്യേകം യോഗങ്ങള്‍ വിളിച്ചിരുന്നു. അജിത് പവാറിന്റെ യോഗത്തില്‍ 29 എം.എല്‍.എമാര്‍ പങ്കെടുത്തു. ശരദ് പവാറിന്റെ യോഗത്തിലേക്ക് 13 എം.എല്‍.എമാരാണ് എത്തിയത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അജിത് പവാര്‍ പറഞ്ഞു. ബി.ജെ.പിക്കൊപ്പം ചേരാന്‍ എന്‍.സി.പിയുടെ മുഴുവന്‍ എം.എല്‍.എമാര്‍ക്കും നേരത്തെ താത്പര്യമുണ്ടായിരുന്നു. ഞങ്ങളുടെ നിലപാട് അംഗീകരിക്കണമെന്ന് ശരദ് പവാറിനോട് നേരത്തെ ആവശ്യപ്പെട്ടതാണ്. ആദ്യഘട്ടത്തില്‍ അനുകൂല നിലപാടായിരുന്ന പവാര്‍ പിന്നീട് തീരുമാനം മാറ്റി.