കോഴിക്കോട്: സേവന മേഖലയില്‍ റോട്ടറി പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ മുഖ്യതിഥി ആയി സംസാരിക്കുകയായിരുന്നു മന്ത്രി. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി പ്രസിഡണ്ടായി കെ.കെ അജിത് കുമാര്‍. സെക്രട്ടറിയായി അഡ്വക്കേറ്റ് ദീപു.ബി.വി ട്രഷററായി എം.എം പ്രശാന്ത് എന്നിവരടങ്ങുന്ന സമിതിയാണ് ചുമതലയേറ്റത്. ലോക കേരള സഭാംഗം പി.കെ കബീര്‍ സലാല വിശിഷ്ടാതിഥി ആയിരുന്നു. റോട്ടറി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഉദയഭാനു, അസിസ്റ്റന്റ് ഗവര്‍ണര്‍ അനുസ് രാജ്, വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
റോട്ടറി കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി ഈ വര്‍ഷം അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും എന്ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ വെച്ച്
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തെരുവ് കച്ചവടക്കാര്‍ക്ക് വലിയ കുടകള്‍ വിതരണം ചെയ്തു.
ചുമതലയേറ്റു
റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി 2023-24 വര്‍ഷത്തെ ഭരണ സമിതി ചുമതലയേറ്റു. കെ.കെ അജിത് കുമാര്‍ (പ്രസിഡണ്ട്), അഡ്വ. ദീപു.ബി.വി (സെക്രട്ടറി), എം.എം പ്രശാന്ത് (ട്രഷറര്‍) എന്നിവരടങ്ങുന്ന സമിതിയാണ് ചുമതലയേറ്റത്. തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മുഖ്യാതിഥി ആയിരുന്നു. ലോക കേരള സഭാംഗം പി.കെ. കബീര്‍ സലാല വിശിഷ്ടാതിഥി ആയിരുന്നു. റോട്ടറി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഉദയഭാനു അസിസ്റ്റന്റ് ഗവര്‍ണര്‍ അനുസ് രാജ്, വാസുദേവന്‍ റോട്ടറി പോര്‍ട്ട് സിറ്റി എന്നിവര്‍ സംസാരിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ സമൂഹത്തില്‍ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് രംഗത്തു ചെയ്യുന്ന സ്തുത്യര്‍ഹമായ സേവനത്തെ മന്ത്രി പ്രകീര്‍ത്തിച്ചു.