തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ മയക്കുമരുന്ന് കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല സണ്ണി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എല്‍.എസ്.ഡി സ്റ്റാംപ് കൈവശം വച്ചെന്ന പേരില്‍ എക്സൈസ് അറസ്റ്റ് ചെയ്ത ഷീല 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീല സണ്ണി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഉത്തരവിട്ടത്.
വ്യാജമായി കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന്് 72 ദിവസമാണ് ഷീലാ സണ്ണിക്ക് റിമാന്‍ഡില്‍ കഴിയേണ്ടി വന്നത്. ലാബ് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ എക്‌സൈസ് പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. ഷീലയുടെ പക്കല്‍ നിന്ന് 12 എല്‍എസ്ഡി സ്റ്റാംപുകള്‍ കണ്ടെത്തിയെന്നായിരുന്നു കേസ്. ഇന്റര്‍നെറ്റ് കോളില്‍ നിന്നും കിട്ടിയ സന്ദേശമനുസരിച്ചാണ് കേസ് ചാര്‍ജ്ജ് ചെയ്തതെന്നാണ് ചാലക്കുട്ടി റേഞ്ച് എക്സൈസ് ഇന്‍സപക്ടര്‍ കെ. സതീശന്‍ പറയുന്നത്. ഷീലാ സണ്ണിയുടെ പേരില്‍ വ്യാജക്കേസ് ചമക്കാന്‍ കൂട്ടു നിന്നതിന് ഇയാളെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഷീലാ സണ്ണിയോട് ഫോണില്‍ വിളിച്ച് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഖേദം പ്രകടിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷനും ഇതുമായി ബന്ധപ്പെട്ടേ കേസെടുത്തിട്ടുണ്ട്.