വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ ട്വന്റി 20 ടീമിൽ സഞ്ജു സാംസൺ

വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ ട്വന്റി 20 ടീമിൽ സഞ്ജു സാംസൺ

ഇന്ത്യൻ ട്വന്റി 20 ടീമിൽ വീണ്ടും ഇടം പിടിച്ച് സഞ്ജു സാംസൺ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 ടീമിലാണ് സഞ്ജുവിനെയും ഉൾപ്പെടുത്തിയത്. മുൻ ഇന്ത്യൻ താരം അജിത് ​അ​ഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ സംഘമാണ് ടീമിനെ തിരഞ്ഞെടുത്തത്. 15 അം​ഗങ്ങളാണ് ടീമിലുള്ളത്. യശസ്വി ജയ്സ്‌വാൾ, തിലക് വർമ എന്നിവരും ആദ്യമായി ടീമിൽ ഇടം പിടിച്ചു.

കരീബിയനിലും ഫ്ലോറിഡയിലുമായാണ് മത്സരം നടക്കുക. അഞ്ച് മത്സരങ്ങളാണുള്ളത്. ഹർദിക് പാണ്ഡ്യയാണ് ക്യാപ്റ്റൻ. വിരാട് കോലിയും രോഹിത് ശർമയും ടീമിലില്ല. സൂര്യകുമാർ യാദവ് ആണ് വൈസ് ക്യാപ്റ്റൻ.

ടീം അംഗങ്ങൾ: ഇഷൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി യാദവ്, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്, അവേശ് ഖാൻ, മുകേഷ് കുമാർ.

Share

Leave a Reply

Your email address will not be published. Required fields are marked *