മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ഏക സിവില്‍ കോഡ്; സി.പി.എം ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: വി.ഡി. സതീശന്‍

മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ഏക സിവില്‍ കോഡ്; സി.പി.എം ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: വി.ഡി. സതീശന്‍

തിരുവനന്തപുരം: ഏക സിവില്‍ കോഡ് എന്നത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല. സിവില്‍ കോഡില്‍ കോണ്‍ഗ്രസ്സിന് കൃത്യമായ നിലപാടുണ്ടെന്നും ആ നിലപാട് ആദ്യ പറഞ്ഞതും കോണ്‍ഗ്രസ്സാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഷ്ട്രീയ ലാഭം ആണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും അവര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
1987 ല്‍ ഇ.എം.എസ് സ്വീകരിച്ച നിലപാട് തെറ്റാണെന്ന് സി.പി.എമ്മിന് അഭിപ്രായം ഉണ്ടോ. ഏക സിവില്‍ കോഡില്‍ ഇ.എം.എസിന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോയോ എന്ന് പാര്‍ട്ടി പറയണമെന്നും വിഷയത്തില്‍ സി.പി.എമ്മിനെ പോലെ മലക്കം മറിയുന്ന സ്വഭാവം കോണ്‍ഗ്രസ്സിനില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മഴക്കെടുതികള്‍ നേരിടാന്‍ സര്‍ക്കാര്‍ സജ്ജരാകണം. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ആവശ്യമായ പണം അനുവദിക്കണം. പനി വ്യാപകമാവുകയാണ്. പനിക്കണക്ക് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *