കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) കോര്‍ കമ്മിറ്റി യോഗം അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനം ആചരിച്ചു.പ്ലാസ്റ്റിക്കിന് പകരമൊരു ബദല്‍ സര്‍ക്കാര്‍ ഇടപെട്ട് മാര്‍ക്കറ്റിലെത്തിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍.സി.ഡി.സി റീജ്യണല്‍ ഓഫിസ് അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് റിസ്വാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്ലാസ്റ്റിക് സഞ്ചികള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണിയെ പറ്റിയുള്ള അവബോധം വളര്‍ത്താനാണ് അന്താരാഷ്ട്ര പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനത്തിന്റെ പ്രധാന ലക്ഷ്യം.