അപ്‌ഗ്രേഡ് ചെയ്ത ക്യാമറയും 200 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമായി അവതരിപ്പിച്ച ഐഖൂ 11 എസ് നൊപ്പം പുതിയ ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഐഖൂ ടിഡബ്ല്യൂഎസ് 1. 54 മില്ലി സെക്കന്റായി ഓഡിയോ ലേറ്റന്‍സി കുറയ്ക്കുന്ന പ്രത്യേക ഗെയിമിങ് മോഡുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
5Hz മുതല്‍ 40kHz വരെയുള്ള വിശാലമായ ഓഡിയോ സ്‌പെക്ട്രം ഉള്‍ക്കൊള്ളുന്ന വലിയ 12.2mm ഡൈനാമിക് ഡ്രൈവറുകള്‍ ഇയര്‍ബഡുകളില്‍ തന്നെ സജ്ജീകരിച്ചിരിക്കുന്നു. 3D ഓഡിയോ മോഡ്, ഒരു ഡെഡിക്കേറ്റഡ് ഗെയിമിംഗ് മോഡ് എന്നിവ ഐഖൂ ടിഡബ്ല്യൂഎസ് 1 ന്റെ സവിശേഷതകളാണ്.
ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി സാങ്കേതിക വിദ്യയാണിതില്‍. മെച്ചപ്പെട്ട ബ്ലൂടൂത്ത് റേഞ്ച്, കുറഞ്ഞ ലേറ്റന്‍സി, മെച്ചപ്പെട്ട ഓഡിയോ ക്ലാരിറ്റി എന്നിവ ഇതുവഴി ഐഖൂ ടിഡബ്ല്യൂഎസ് 1 ന് ലഭിക്കും.
മിക്ക Android, iOS സ്മാര്‍ട്ട്ഫോണുകളിലും ഇയര്‍ബഡുകള്‍ ഉപയോഗിക്കാന്‍ കഴിയും, ഈ ഇയര്‍ബഡുകള്‍ aptX ലോസ്ലെസ് കോഡെക്കിനെയും പിന്തുണയ്ക്കും. ഇയര്‍ബഡുകളില്‍ 49 ഡിബി വരെ ഓഡിയോ തടയാന്‍ കഴിയുന്ന ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍ സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിട്ടുണ്ട്.
ബാറ്ററി ലൈഫിലേക്ക് വരുമ്പോള്‍, iQOO TWS 1-ന് 10.5 മണിക്കൂര്‍ വരെ ചാര്‍ജ് ലഭിക്കും. കേയ്‌സുമായി സംയോജിപ്പിക്കുമ്പോള്‍, വയര്‍ലെസ് ബഡുകള്‍ക്ക് 42 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് ഉപയോഗിച്ച് ഫാസ്റ്റ് ചാര്‍ജിംഗും സാധ്യമാണ്. ചൈനയില്‍, ഐഖൂ ടിഡബ്ല്യൂഎസ് 1ന്റെ വില 399 യുവാന്‍ (4,529 രൂപ) ആണ്. നിലവില്‍, ചൈനയ്ക്ക് പുറത്ത് ഈ ഇയര്‍ബഡുകള്‍ അവതരിപ്പിച്ചിട്ടില്ല.