ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസസൗകര്യമൊരുക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍

ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസസൗകര്യമൊരുക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍

അതിഥികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസ സൗകര്യങ്ങളൊരുക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ്. ടോയ്ലെറ്റ് സൗകര്യമുള്ള മുറി ഒരുക്കണമെന്നാണ് ഉത്തരവ്. 2019ലെ കെട്ടിട നിര്‍മ്മാണ ചട്ടവ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിഥികളുടെ വാഹനത്തിലെ ഡ്രൈവര്‍ക്ക് ഡോര്‍മെറ്ററിയില്‍ കിടക്ക ഉറപ്പാക്കണം. ഡോര്‍മെറ്ററിയില്‍ ഓരോ എട്ട് കിടക്കകള്‍ക്കും അനുസൃതമായി പ്രത്യേക ശൗചാലയങ്ങളുണ്ടാകണം.

ഹോട്ടലില്‍ അല്ലെങ്കില്‍ ലോഡ്ജിന്റെ പരിസരത്തോ 250 മീറ്റര്‍ ചുറ്റളവിലോ വേണം ഡോര്‍മെറ്ററി ഒരുക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. നിലവിലുള്ള ഹോട്ടലുകള്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കുകയോ വാടകക്ക് സ്ഥലം ഏര്‍പ്പാടാക്കുകയോ വേണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *