ന്യൂഡല്‍ഹി: ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. ഇതോടെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ ബില്‍ അവതരിപ്പിക്കാനാവും. പാസായാല്‍ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതിന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡാറ്റാ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പ്രധാന ചട്ടക്കൂടായി ഈ നിയമം മാറും.
അതിവേഗം വളരുന്ന ഡിജിറ്റല്‍ ആവാസവ്യവസ്ഥയ്ക്ക് ചട്ടക്കൂടൊരുക്കുന്നതിനായി ചെയ്യുന്നതിനായി ഐടി, ടെലികോം മേഖലകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നാല് നിയമനിര്‍മ്മാണങ്ങളില്‍ ഒന്നാണ് ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നിര്‍ദേശിക്കപ്പെട്ട നിയമത്തിലെ വിമര്‍ശന വിധേയമായ ഭാഗങ്ങള്‍ ഉള്‍പ്പടെയാണ് മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.