ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി അധികൃതർ പൊളിച്ചുനീക്കി. അനധികൃത കൈയ്യേറ്റമെന്ന് കാണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പ്രവേഷ് ശുക്ലയുടെ പിതാവ് രാമകാന്ത് ശുക്ലയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.
സംഭവത്തിൽ പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ബുൾഡോസറുമായെത്തി അധികൃതർ വീട് പൊളിച്ചുനീക്കുകയായിരുന്നു. മധ്യപ്രദേശ് സർക്കാരിന്റെ നിർദേശമനുസരിച്ചാണ് നടപടിയെന്നാണ് വിവരം.
ആദ്യം വീടിന്റെ ഒരുഭാഗം മാത്രമാണ് പൊളിച്ചുനീക്കിയത്. തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ മറ്റുഭാഗങ്ങളും പൊളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്ക് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായിരുന്നു. പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. ദേശീയ സുരക്ഷ നിയമം, എസ്സി/എസ്ടി ആക്റ്റ്, ഇന്ത്യൻ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
#WATCH | Sidhi viral video | Accused Pravesh Shukla’s illegal encroachment being bulldozed by the Administration. He was arrested last night.#MadhyaPradesh pic.twitter.com/kBMUuLtrjK
— ANI MP/CG/Rajasthan (@ANI_MP_CG_RJ) July 5, 2023