സാക്ഷി സാഹിത്യ എക്‌സലന്‍സ് അവാര്‍ഡ് ജേതാവ് റഷീദ് വെന്നിയൂരിന് ജന്മനാടിന്റെ ആദരവ്

സാക്ഷി സാഹിത്യ എക്‌സലന്‍സ് അവാര്‍ഡ് ജേതാവ് റഷീദ് വെന്നിയൂരിന് ജന്മനാടിന്റെ ആദരവ്

വെന്നിയൂര്‍: സാക്ഷി സാഹിത്യ എക്‌സലന്‍സ് അവാര്‍ഡ് ജേതാവ് റഷീദ് വെന്നിയൂരിന് ജന്മനാടിന്റെ ആദരവ്. വെന്നിയൂര്‍ ടി.കെ.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന മുസ്‌ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റി നടത്തുന്ന ഗ്രാമയാത്രയുടെ പരിപാടിയില്‍ വെച്ച് സാക്ഷി സാഹിത്യ എക്‌സലന്‍സ് അവാര്‍ഡ് ജേതാവും മന്ദാരം ഡയറക്ടറും എഴുത്തുകാരനുമായ റഷീദ് വെന്നിയൂരിനെ ടൗണ്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റിയും ചേര്‍ന്ന് ആദരിച്ചു.
മുസ്‌ലിം ലീഗിന് വേണ്ടി തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.കെ മുസ്തഫ മാസ്റ്റര്‍ മൊമെന്റോ നല്‍കിയും യൂത്ത് ലീഗിന് വേണ്ടി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാന്‍ അലി പാലത്തിങ്ങല്‍ പൊന്നാടയണിച്ചുമാണ് ആദരവ് നല്‍കിയത്. ചടങ്ങില്‍ യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ശരീഫ് വടക്കയില്‍, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി യു.എ റസാഖ്, ഉസ്മാന്‍ കാച്ചടി, തിരൂരങ്ങാടി മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ സിദ്ദീഖ്, സാദിഖ് ഒള്ളക്കന്‍, അയ്യൂബ് തലാപില്‍, അനീസ് കൂരിയാടന്‍, മുയീനുല്‍ ഇസ്‌ലാം, എം.പി മുസ്തഫ, നാസര്‍ സി.പി, എം .എസ്.എഫ് ജില്ലാ കമ്മിറ്റി അംഗം ജാസിംപറമ്പില്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *