ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരുക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനായി

ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരുക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനായി

ലോസ് ആഞ്ചലസ്: സിനിമാ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്കേറ്റു. ലോസ് ആഞ്ചലെസില്‍ നടന്ന ഷൂട്ടിംഗിനിടെയാണ് നടന് പരുക്കേറ്റത്. അപകടത്തില്‍ മൂക്കില്‍ നിന്ന് രക്തം വന്നതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന്റെ നില തൃപ്തികരമാണ്. ഇന്ത്യയില്‍ തിരികെയെത്തിയ ഷാരൂഖ് വീട്ടില്‍ വിശ്രമത്തിലാണ്.

അറ്റ്ലി ചിത്രം ‘ജവാനും’ രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ‘ഡങ്കി’യുമാണ് ചിത്രീകരണത്തിലുള്ള ഷാരൂഖ് ചിത്രങ്ങള്‍. എന്നാല്‍ ഏത് സിനിമയുടെ ലൊക്കേഷനിലാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.

Share

Leave a Reply

Your email address will not be published. Required fields are marked *