വൈദ്യുതി നിരക്ക് വര്‍ധന ഒരുമാസത്തേക്ക് കൂടി നീട്ടി

വൈദ്യുതി നിരക്ക് വര്‍ധന ഒരുമാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിക്കുന്നതില്‍ കോടതി ഇടപെടല്‍ ഉണ്ടായിരിക്കെ പഴയ നിരക്ക് ജൂലൈ മാസവും തുടരും. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. വ്യവസായികളുടെ നിരക്ക് വര്‍ധനക്കാണ് കോടതി വിലക്ക്. ഈ കേസ് കോടതി ജൂലൈ 10ന് വീണ്ടും പരിഗണിക്കും. ജൂണ്‍ 30 വരെയാണ് നിലവിലെ നിരക്കിന് നേരത്തെ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നത്. അതിനകം നിരക്ക് വര്‍ധന പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. ഇതാണ് ഒരു മാസം കൂടി നീട്ടിയത്.

ജൂലൈ പത്തിന് ശേഷം കോടതി വിലക്ക് നീട്ടിയില്ലെങ്കില്‍ വൈകാതെതന്നെ കമീഷന്‍ പുതിയ നിരക്ക് പ്രഖ്യാപിച്ചേക്കും. അടുത്ത നാല് വര്‍ഷത്തേക്കുള്ള വര്‍ധനാനിര്‍ദേശമാണ് കമ്മീഷന്‍ പരിഗണിക്കുന്നത്. നിലവിലെ വൈദ്യുതി നിരക്ക് ജൂലൈ 31 വരെയോ പുതിയ താരിഫ് ഉത്തരവ് വരുന്നതുവരെയോ പ്രാബല്യത്തിലുണ്ടാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *