ലിപി- വിനോദ് മങ്കര പ്രിസം പുസ്തകം: പ്രകാശനം റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍

ലിപി- വിനോദ് മങ്കര പ്രിസം പുസ്തകം: പ്രകാശനം റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍

കോഴിക്കോട്: പുസ്തക പ്രസിദ്ധീകരണത്തില്‍ മാത്രമല്ല പ്രകാശന കര്‍മ്മത്തിലും വ്യത്യസ്തത നേടുകയാണ് ലിപി പബ്ലിക്കേഷന്‍സ്. ലിപിയുടെ ഏറ്റവും പുതിയ പുസ്തകം വിനോദ് മങ്കരയുടെ ശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം ‘പ്രിസ’ത്തിന്റെ പ്രകാശന കര്‍മ്മം ഈ മാസം 12ന് രാത്രി ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണത്തറയില്‍ വച്ച് ചന്ദ്രനിലേക്കുള്ള ചന്ദ്രയാന്‍ 3 റോക്കറ്റ് കുതിച്ചു പൊങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നിര്‍വ്വഹിക്കുന്നതായി ലിപി അക്ബര്‍ അറിയിച്ചു.
വിനോദ് മങ്കരയുടെ ഒന്‍പതാമത് പുസ്തകമാണ് ‘പ്രിസം’. ചന്ദ്രയാന്‍ റോക്കറ്റിനു ചാരേ റോക്കറ്റിന്റെ നിഴലില്‍ വച്ച് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് പ്രകാശനം ചെയ്യും. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ.ഉണ്ണിക്കൃഷ്ണന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങും. വിനോദ് മങ്കര, ലിപി അക്ബര്‍ പങ്കെടുക്കും

ലോക ചരിത്രത്തില്‍ ആദ്യമായാണ് റോക്കറ്റ് ലോഞ്ച് പാഡില്‍ നിന്നും വ്യത്യസ്തമായ രണ്ടു ലോഞ്ചുകള്‍ നടക്കുന്നത്. പുസ്തക പ്രകാശനത്തിനു ശേഷം മണിക്കൂറുകള്‍ കഴിയുമ്പോള്‍ ചന്ദ്രനിലേക്കുള്ള റോക്കറ്റ് ഉയരും. അതീവസുരക്ഷാ മേഖലയില്‍ നടക്കുന്ന ചടങ്ങായതിനാല്‍ പുറമെ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *