മഹാരാഷ്ട്രയില്‍ അമിത വേഗതയില്‍ വന്ന ട്രക്ക് നാല് വാഹനങ്ങളില്‍ ഇടിച്ചുകയറി; ഒമ്പത് പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ അമിത വേഗതയില്‍ വന്ന ട്രക്ക് നാല് വാഹനങ്ങളില്‍ ഇടിച്ചുകയറി; ഒമ്പത് പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ അമിത വേഗതയിലെത്തിയ ട്രക്ക് നാല് വാഹനങ്ങളില്‍ ഇടിച്ച് കയറി ഒമ്പത് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ദുലെ ജില്ലയില്‍ മുംബൈ-ആഗ്ര ദേശീയപാതയിലാണ് അപകടം നടന്നത്. ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. രണ്ട് മോട്ടോര്‍ ബൈക്കുകള്‍, ഒരു കാര്‍, മറ്റൊരു ട്രക്ക് എന്നിവ ഇടിച്ചു തകര്‍ത്ത ട്രക്ക് പിന്നീട് ബസ് സ്റ്റോപ്പിന് അടുത്തുള്ള ഒരു ഭക്ഷണശാലയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *