ഉള്ളിയേരി: പ്ലസ് വണ്‍, ഡിഗ്രി സീറ്റ് പ്രശ്‌നം പരിഹരിക്കുക, ബാച്ച് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന് നേരെ കൊടശ്ശേരി അങ്ങാടിയില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കോടി കാണിച്ചു പ്രതിഷേധിച്ചു. ബാലുശ്ശേരി മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ഷാബില്‍ എടത്തില്‍, ആദില്‍ തിരുവോട് എന്നിവര്‍ നേതൃത്വം നല്‍കി.