പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്; 15 ദിവസത്തിനകം ചുമതലയേല്‍ക്കണം

പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്; 15 ദിവസത്തിനകം ചുമതലയേല്‍ക്കണം

നിയമനം കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാംപസില്‍

കണ്ണൂര്‍: നിയമന വിവാദത്തില്‍പ്പെട്ട പ്രിയ വര്‍ഗീസിന് ഹൈക്കോടതി ഇടപെടലിനൊടുവില്‍ നിയമന ഉത്തരവ്. 15 ദിവസത്തിനകം കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാംപസില്‍ ചുമതലയേല്‍ക്കണമെന്നാണ് ഉത്തരവ്. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു.

അതേസമയം കണ്ണൂര്‍ സര്‍വകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ യു.ജി.സി സുപ്രീം കോടതിയെ സമീപിക്കും. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരേ അപ്പീല്‍ നല്‍കാനാണ് യു.ജി.സിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എന്‍.എസ്.എസ് പ്രവര്‍ത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കി ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയ വര്‍ഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് 2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം. റെഗുലേഷനില്‍ പറയുന്ന അധ്യാപക പരിചയമില്ലാത്ത ഉദ്യോഗാര്‍ത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടം നടത്താനുള്ള സാധ്യതയും യു.ജി.സിയും കാണുന്നു. ഈ സാഹചര്യത്തിലാണ് അപ്പീല്‍ പോകാന്‍ യു.ജി.സി തീരുമാനം

 

Share

Leave a Reply

Your email address will not be published. Required fields are marked *