കരിപ്പൂര്‍ റണ്‍വേ – കാലിക്കറ്റ് ചേംബര്‍: സര്‍വകക്ഷി സംഘടന യോഗം ജൂണ്‍ ആറിന്

കരിപ്പൂര്‍ റണ്‍വേ – കാലിക്കറ്റ് ചേംബര്‍: സര്‍വകക്ഷി സംഘടന യോഗം ജൂണ്‍ ആറിന്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ തുടര്‍ നടപടികളുമായി സഹകരിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അനാസ്ഥക്കെതിരേ കാലിക്കറ്റ് ചേംബര്‍ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭം സംബന്ധിച്ച് തീരുമാനിക്കാന്‍ സര്‍വക്ഷി -ഇതര സംഘടനകളുമായി ചേര്‍ന്നുള്ള യോഗം ഈ മാസം ആറിന് രാവിലെ 11 മണിക്ക് ചേംബര്‍ ഹാളില്‍ നടക്കും. രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, വയനാട് ചേംബര്‍, മലപ്പുറം ചേംബര്‍, ഗ്രെയിറ്റ് മലബാര്‍ ഇനീഷ്യേറ്റീവ് എന്നിവയുടെ ഭാരവാഹികള്‍ പങ്കെടുക്കും. കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റാഫി പി. ദേവസി അധ്യക്ഷത വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *