കോഴിക്കോട്: കരിപ്പൂര്‍ റണ്‍വേ വികസന പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപോക്കു നയം അവസാനിപ്പിക്കാനുളള മാര്‍ഗം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 6 ന് കാലിക്കറ്റ് ചേംബറിന്റെ നേത്യത്വത്തില്‍ വിളിച്ച യോഗം മാറ്റി വെച്ചതായി ചേംബര്‍ പ്രസിഡന്റ് റാഫി പി. ദേവസി അറിയിച്ചു.
ഭൂമിയുടെ വിലനിര്‍ണ്ണയം സംബന്ധിച്ച് ഭൂ ഉടമകളുമായി ഈ മാസം 7 ന് മലപ്പുറം കലക്ടറേറ്റില്‍ ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കലക്ടര്‍ വിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചേംബര്‍ യോഗം മാറ്റി വെച്ചത്. അതേ സമയം മലപ്പുറം ജില്ലാ കലക്ടറുടെ യോഗത്തിലെ തീരുമാനം അനുസരിച്ച് ഇത് സംബന്ധിച്ച ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കാലിക്കറ്റ് ചേംബര്‍ എയര്‍ പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ കെ. മൊയ്തു പറഞ്ഞു.