ഏകീകൃത സിവില്‍ കോഡ്: തെരുവില്‍ പോരാടേണ്ട വിഷയമല്ല, നിയമപരമായി നേരിടുമെന്ന് മുസ്ലിം ലീഗ്

ഏകീകൃത സിവില്‍ കോഡ്: തെരുവില്‍ പോരാടേണ്ട വിഷയമല്ല, നിയമപരമായി നേരിടുമെന്ന് മുസ്ലിം ലീഗ്

ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍. നിയമപരമായി നേരിടേണ്ട വിഷയമായതിനാല്‍ ബോധവത്കരണം വേണം. ജാതിമതഭേദമന്യെ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ തന്നെ പ്രശ്നമാണ്. വിവിധ വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കും. പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിക്കും. വിഷയം മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കെണിയില്‍ വീഴരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം ക്ഷണിച്ചാല്‍ പോകുമോയെന്ന ചോദ്യത്തിന് ആ വിഷയം ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *