ഇഡി ഓഫിസില്‍ അനില്‍ അംബാനിക്ക് പിന്നാലെ ടീന അംബാനിയും; നടപടി ഫെമ നിയമവുമായി ബന്ധപ്പെട്ട കേസില്‍

ഇഡി ഓഫിസില്‍ അനില്‍ അംബാനിക്ക് പിന്നാലെ ടീന അംബാനിയും; നടപടി ഫെമ നിയമവുമായി ബന്ധപ്പെട്ട കേസില്‍

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി അനില്‍ അംബാനിയെ ചോദ്യം ചെയ്തതിന് പിന്നാലെ ഭാര്യ ടീന അംബാനിയെയും വിളിച്ചുവരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. വിദേശ വിനിമയചട്ടം ലംഘിച്ചതിന് ഫെമ നിയമവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാനാണ് ടീന അംബാനിയെയും ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയത്. അംബാനി ഗ്രൂപ്പുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് വിദേശ വിനിമയചട്ടം ലംഘിച്ചതിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതായാണ് വിവരം. എന്നാല്‍, കേസ് വിവരങ്ങള്‍ ഇഡി പുറത്ത് വിട്ടിട്ടില്ല. വിദേശനാണ്യ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിച്ചത്. നേരത്തെ യെസ് ബാങ്ക് പ്രമോട്ടര്‍ റാണ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ 2020ല്‍ ഇഡി അനില്‍ അംബാനിയെ ചോദ്യം ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *