കോഴിക്കോട്: ഈ ലോകത്ത് സാന്ത്വന സാഹിത്യത്തിന് പ്രസക്തി വര്‍ധിക്കുന്നതായി അബ്ദുസ്സമദ് സമദാനി എം.പി. പുസ്തകങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന സമാശ്വാസം ഒരു സാമൂഹിക മാധ്യമങ്ങള്‍ക്കും കഴിയില്ലെന്ന് എം.പി അഭിപ്രായപ്പെട്ടു. പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ ബേപ്പൂര്‍ മുരളീധര പണിക്കരുടെ അറുപത്തിയേഴാമത്തെ പുസ്തകം ‘മഞ്ഞില്‍ പെയ്ത പൂക്കള്‍’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോട്ടല്‍ അളകാപുരിയില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരി കെ.പി സുധീര ആദ്യകോപ്പി ഏറ്റുവാങ്ങി. മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കെ.പി സുധീരയെ ബേപ്പൂര്‍ മുരളീധര പണിക്കര്‍ ആദരിച്ചു. സാഹിത്യകാരി സുമിത്ര ജയപ്രകാശ്, ചലച്ചിത്ര പത്രപ്രവര്‍ത്തകന്‍ റഹിം പൂവാട്ടുപറമ്പ്, അഡ്വ. ഫസലുല്‍ഹഖ് പറമ്പാടന്‍, ഗിരീഷ് പെരുവയല്‍, വിനോദ് കുമാര്‍ മാടത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. ഒലിവ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.