കോഴിക്കോട്: ആവശ്യമായ സ്ഥലവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണും യഥാസമയം ലഭിച്ചാല്‍ റിസ ദീര്‍ഘിപ്പിക്കുന്നതിന് മറ്റു തടസ്സങ്ങളൊന്നുമില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജോയിന്റ് ജനറല്‍ മാനേജര്‍ മുനീര്‍ മാടമ്പത്ത് പറഞ്ഞു. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അടിസ്ഥാന വില നിര്‍ണയം നടന്നുകൊണ്ടിരിക്കുകയാണെന്നും മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് – തിരുവനന്തപുരം – സെക്റ്ററില്‍ രാവിലെയും വൈകിട്ടും ദിനംപ്രതി സര്‍വ്വീസ് ആരംഭിക്കണം. കാലതാമസമില്ലാതെ കരിപ്പൂരില്‍ നിന്ന് വലിയ വിമാന സര്‍വ്വീസ് പുനരാരംഭിക്കണം, കൂടുതല്‍ സ്ഥലങ്ങളിലേക്ക് ദേശീയ – അന്തര്‍ദേശീയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ നിവേദനം നല്‍കി. ചര്‍ച്ചയില്‍ എം.ഡി.സി. പ്രസിഡന്റ ഷെവലിയാര്‍ സി.ഇ.ചാക്കുണ്ണി, ജനറല്‍ സെക്രട്ടറി അഡ്വ.എം.കെ. അയ്യപ്പന്‍, സെക്രട്ടറി പി.ഐ. അജയന്‍ എന്നിവര്‍ പങ്കെടുത്തു.