പ്രധാനമന്ത്രിയുടെ വീടിന് സമീപത്ത് ഡ്രോണ്‍; അന്വേഷണം ആരംഭിച്ച് ഡല്‍ഹി പോലിസ്

പ്രധാനമന്ത്രിയുടെ വീടിന് സമീപത്ത് ഡ്രോണ്‍; അന്വേഷണം ആരംഭിച്ച് ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ അതീവ സുരക്ഷാമേഖലയില്‍ ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്.പി.ജി ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ കണ്ടത്. സംഭവത്തില്‍ ഡല്‍ഹി പോലിസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ ഔദ്യോഗിക സുരക്ഷാ ചുമതലയിലുള്ള എസ്.പി.ജി വിഭാഗമാണ് വീടിന്റെ സുരക്ഷ നിര്‍വഹിക്കുന്നത്. ഡല്‍ഹിയില്‍ അതീവ സുരക്ഷാ മേഖലയിലുള്ളതാണ് പ്രധാനമന്ത്രിയുടെ വീട്. ഇവിടെ ഡ്രോണുകള്‍ പറപ്പിക്കാന്‍ അനുവാദമില്ല. ഇത് നോ ഫ്‌ളൈ സോണ്‍ അഥവാ നോ ഡ്രോണ്‍ സോണ്‍ ആണ്. ഈ സ്ഥലത്താണ് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഡ്രോണ്‍ പറത്തിയത്.

വിമാനങ്ങളും ഡ്രോണുകളും പറത്താന്‍ വിലക്കുള്ള അതീവ സുരക്ഷാ മേഖലയിലാണ് പ്രധാനമന്ത്രിയുടെ വസതി. അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണുകള്‍ പറക്കുന്നത് തടയാന്‍ ആന്റി ഡ്രോണ്‍ സംവിധാനം ഉണ്ട്. ഇതിലാണ് രാവിലെ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. എന്തിനാണ് ഈ മേഖലയിലൂടെ ഡ്രോണ്‍ പറത്തിയത്, ആരാണ് പറത്തിയത് എന്നൊക്കെയുള്ള വിവരങ്ങളാണ് ഇനി കണ്ടെത്തേണ്ടത്. അതീവ സുരക്ഷ മറികടന്ന് എങ്ങനെ ഇവിടെ ഡ്രോണ്‍ എത്തിയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *