ഡി.വൈ.എഫ്.ഐ ചമ്പാട് മേഖലാ സമ്മേളനം നടത്തി

ഡി.വൈ.എഫ്.ഐ ചമ്പാട് മേഖലാ സമ്മേളനം നടത്തി

ചമ്പാട്: ഡി.വൈ.എഫ്.ഐ ചമ്പാട് മേഖലാ സമ്മേളനം മീത്തലെ ചമ്പാട് ഷിബുലാല്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം സനീഷ് പി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ലക്ഷ്മി കളത്തില്‍, ഷിനറ്റു, അമല്‍രാജ്, ജിജിന്‍ സി.കെ എന്നിവര്‍ സംസാരിച്ചു. ജിഷ്ണു ഹരിദാസന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി ശശിധരന്‍ സ്വാഗതവും അക്ഷയ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി നിഷന്‍ (പ്രസി), ജിഷ്ണു.കെ, ശരണ്യ (വൈ.പ്രസി), ജിജിന്‍ സി.കെ (സെക്രട്ടറി), ജിഷ്ണു ഹരിദാസന്‍, / അനുഗ്രഹ (ജോ.സെക്രട്ടറിമാര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ചമ്പാടും പരിസരത്തുമുള്ള മുഴുവന്‍ തെരുവുവിളക്കുകളും പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സമ്മേളനം അധികൃതരോട് പ്രമേയം വഴി ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *