കോഴിക്കോട്: ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജോയ് അറക്കല്‍ മെമ്മോറിയല്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് സമാപനം. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സ് ഡബിള്‍സില്‍ സാമൂതിരി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷുഹൈബ് മാലിക്കിനും പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ രണ്ട് സിംഗിള്‍സ്, മിക്‌സ്ഡ് ഡബിള്‍സ് എന്നിവയില്‍ ചെറുവണ്ണൂര്‍ ജി.എച്ച്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വിന്നി ദാസിനും ട്രിപ്പിള്‍ കിരീടം.
അണ്ടര്‍ 11 മുതല്‍ അണ്ടര്‍ 70 വരെ 356 പേര്‍ മത്സരിച്ചു. ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ സമ്മാനദാനം നിര്‍വഹിച്ചു. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സഞ്ജീവ് സാബു അധ്യക്ഷത വഹിച്ചു. കേരള ബാഡ്മിന്റണ്‍ സ്റ്റേറ്റ് അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് എ.വത്സലന്‍, എന്‍. പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ.ആര്‍ വൈശാഖ് സ്വാഗതവും ട്രഷറര്‍ കെ. ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.